Top Stories

സംസ്ഥാനത്ത് ഇപ്പോൾ ബാറുകൾ തുറക്കില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബാറുകളും ബിയർ പാർലറുകളും ഉടൻ തുറക്കേണ്ടെന്ന് തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

നിലവിലെ സാഹചര്യത്തിൽ ബാർ തുറക്കുന്നതിനെ യോഗത്തിൽ ആരോ​ഗ്യ വകുപ്പ് ശക്തമായി എതിർത്തിരുന്നു. തുടർന്ന് കൊവിഡ് വ്യാപനം കുറഞ്ഞതിന് ശേഷം മാത്രം ഇക്കാര്യത്തിൽ തീരുമാനമെടുത്താൽ മതിയെന്ന് യോഗം  തീരുമാനിച്ചു.

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി കൂടി നൽകിയ പശ്ചാത്തലത്തിൽ ബാറുകൾ തുറക്കുന്ന കാര്യം കൂടി പരിഗണിക്കമെന്ന് ബാർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ബാറുകൾ തുറക്കാനുള്ള ശുപാർശയടങ്ങിയ ഫയൽ, എക്സൈസ് കമ്മീഷ്ണർ, മന്ത്രി വഴി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും മറ്റ് സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നു പ്രവർത്തിക്കുന്നുവെന്ന വിവരം എക്സൈസ് വകുപ്പ് മുഖ്യമന്ത്രിയെ അറിയിച്ചു. ഇതെല്ലാം പരിഗണിച്ചാണ് ബാറുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button