അശ്ലീല യുട്യൂബർക്ക് മർദ്ദനം: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
കൊച്ചി : അശ്ലീല യുട്യൂബറെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുളള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പൊലീസ് ചുമത്തിയ ഭവനഭേദന, മോഷണക്കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് ഭാഗ്യലക്ഷ്‌മിയുടേയും മറ്റ് പ്രതികളുടെയും പ്രധാനവാദം. വിജയ് പി നായരുമായി പ്രശ്‌നം പറഞ്ഞു തീര്‍ക്കുന്നതിനാണ് ലോഡ്ജില്‍ പോയതെന്നും പ്രതികള്‍ അറിയിച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്‌മിയെ കൂടാതെ ആക്‌ടിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷ്‌മി അറയ്‌ക്കല്‍ തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികള്‍.
അതേസമയം ഭാഗ്യലക്ഷ്‌മിയുടേയും സുഹൃത്തുക്കളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കും മുമ്പ് തന്റെ ഭാഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ വിജയ് പി നായരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് ഹര്‍ജിക്കാരന്റെ വാദം.