Top Stories
ബെംഗളൂരു മയക്കുമരുന്ന് കേസ് എന്‍ഐഎ അന്വേഷിച്ചേക്കും
ബംഗളുരു : ബെംഗളൂരു മയക്കുമരുന്ന് കേസ് എന്‍ഐഎ അന്വേഷിച്ചേക്കും. പ്രതികളുടെ തീവ്രവാദ ബന്ധം എന്‍ഐഎ അന്വേഷിക്കണമെന്ന് കർണാടക ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട്. ലഹരിമരുന്ന് കേസുകള്‍ ബംഗളൂരു നഗരത്തില്‍ വളരെയധികം കൂടിയ സാഹചര്യത്തില്‍ കഴിഞ്ഞ മാസമാണ് ആഭ്യന്തര സുരക്ഷാ വിഭാഗത്തോട് സാഹചര്യം വിലയിരുത്തി റിപ്പോര്‍ട്ട് നല്കാന് യെദ്യൂരപ്പ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ബംഗളുരു നഗരത്തില്‍ നടക്കുന്ന ലഹരിമരുന്ന് ഇടപാടുകളിലെ പ്രതികള്‍ക്ക് അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായടക്കം ബന്ധമുണ്ടെന്ന നിഗമനത്തിലാണുള്ളത്. അത്തരത്തില്‍ ഒരു കേന്ദ്ര ഏജന്‍സി വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന ശുപാര്ശയോടുകൂടിത്തന്നെയാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മുമ്പിലേക്കെത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ എന്‍ഐഎ കേസ് അന്വേഷിയ്ക്കും എന്നാണ് സൂചനകള്‍.