Cinema

ശ്രീകുമാർ മേനോന്റെ വീട്ടിൽ പോലീസ് റെയ്ഡ്

പാലക്കാട് : മഞ്ജുവാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോന്റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ് നടത്തി. ശ്രീകുമാർ മേനോന്റെ പാലക്കാട്ടെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

ശ്രീകുമാർ മേനോനെതിരായ പരാതിയിൽ നടി മഞ്ജുവാര്യരുടെ രഹസ്യമൊഴി അന്വേഷണസംഘം നേരത്തെ ചാവക്കാട് മജിസ്ട്രേട്ട് കോടതിയിൽ  രേഖപ്പെടുത്തിയിരുന്നു.
ശ്രീകുമാർ മേനോനിൽ നിന്ന് വധഭീഷണിയുണ്ടെന്നും ഔദ്യോഗികാവശ്യങ്ങൾക്കായി നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു എന്നുമായിരുന്നു മഞ്ജുവിന്റെ പരാതി.
മോഹൻലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയൻ എന്ന ചിത്രത്തിന് ശേഷം തനിക്ക് നേരെ സോഷ്യൽമീഡിയയിൽ നടക്കുന്ന ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനും ഇയാളുടെ ഒരു സുഹൃത്തുമാണെന്ന് പരാതിയിൽ മഞ്ജു ആരോപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button