Cinema
‘ദി ഗെയിം’ ശ്രദ്ദേയമാകുന്നു
എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെനീഷ് മുഹമ്മദ് വാടാനപ്പള്ളി നിർമ്മിച്ച് നൈഷാബ് .സി സംവിധാനം ചെയ്യുന്ന ‘ദി ഗെയിം’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു . റഫീഖ് പട്ടേരിയാണ് രചന.
പ്രശസ്ത ചലച്ചിത്ര നടന്മാരും തിരക്കഥാകൃത്തുക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണൻ , ബിബിൻ ജോർജ് , പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ തുടങ്ങിയവരുടെ എഫ് ബി പേജുകളിലൂടെയാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തത്.
ശിവജി ഗുരുവായൂർ , അൻഷാദ് അലി , ലത്തീഫ് കുറ്റിപ്പുറം, ഓ.കെ. രാജേന്ദ്രൻ , സലാം മലയംകുളത്തിൽ, ജാൻ തൃപ്രയാർ, അർജുൻ ഇരിങ്ങാലക്കുട, ചാൾസ് എറണാകുളം, മിഥിലാജ് മൂന്നാർ, സുഫിയാൻ മാറഞ്ചേരി, നൗഷാദ്, ഇസ്റ , ഇൻഷ എന്നിവരാണ് ദി ഗെയിമിൽ അഭിനയിക്കുന്നത്.
ബാനർ – എം കെ പ്രൊഡക്ഷൻ, നിർമ്മാണം – റെനീഷ് മുഹമ്മദ് വാടാനപ്പള്ളി, സംവിധാനം – നൈഷാബ് സി, തിരക്കഥ, സംഭാഷണം – റഫീഖ് പട്ടേരി, കഥാതന്തു – നിഷാദ് എം കെ, ഛായാഗ്രഹണം – ലത്തീഫ് മാറാഞ്ചേരി,പി ആർ ഓ – അജയ് തുണ്ടത്തിൽ.
Video Player
00:00
00:00