Cinema

‘ബോയ്ക്കോട്ട്’ ശ്രദ്ധേയമാകുന്നു

രാജസൂയം ഫിലിംസിന്റെ ബാനറിൽ ഒ.ബി.സുനിൽകുമാർ നിർമ്മാണവും ബിജു . കെ മാധവൻ സംവിധാനവും നിർവ്വഹിക്കുന്ന “ബോയ്ക്കോട്ട്” എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.

ഇന്ത്യാ ചൈന അതിർത്തിയിൽ ജോലി ചെയ്യുന്ന ഒരു പട്ടാളക്കാരൻ ദീപാവലി അവധിക്ക് നാട്ടിലെത്തുന്നു. വർഷങ്ങൾക്കുശേഷമുള്ള വരവാണത്. തന്റെ മകന്റെ ആഗ്രഹപ്രകാരം ദീപാവലി കെങ്കേമമായി ആഘോഷിക്കാൻ തീരുമാനിക്കുന്നു. നമ്മുടെ നാടൻ പടക്കങ്ങളെക്കാൾ, വലിയ ലാഭത്തിന് അളവിൽ കൂടുതൽ കിട്ടുന്ന ചൈനീസ് പടക്കങ്ങളെക്കുറിച്ച് മകൻ സംസാരിക്കുന്നതു കേട്ട് അച്ഛന്റെ ഭാവം മാറുന്നു. അതിർത്തിയിൽ , ചൈനീസ് പട്ടാളത്തിന്റെ മൃഗീയവും അതിക്രൂരവുമായ മർദ്ദനം ഏറ്റുവാങ്ങേണ്ടിവന്ന അച്ഛന്റെ കഥ, മകനും ഒപ്പം മുത്തച്ഛനും അറിയാനിടയാകുന്നു. അതവരുടെ ഉള്ളിലുണ്ടാക്കുന്ന പകയും വിദ്വേഷവും വളരെ വലുതാണ്. അറിഞ്ഞോ അറിയാതെയോ നമ്മൾ വാങ്ങിക്കൂട്ടുന്ന ചൈനീസ് ഉൽപ്പന്നങ്ങൾ പരോക്ഷമായെങ്കിലും അവരെ സഹായിക്കുകയാണന്ന സത്യം കുട്ടിയെ ബോധ്യപ്പെടുത്തി കൊടുക്കുന്നു. അവൻ , അവന്റെ കഴിവിനനുസരിച്ച് പ്രതികാരം ചെയ്യാൻ മുതിരുന്നു. എല്ലായവസരത്തിലും സാധ്യമല്ലെങ്കിലും കുറഞ്ഞപക്ഷം ആഘോഷങ്ങളിലെങ്കിലും നമ്മുടെ നാടിനെ മറക്കാതിരിക്കാം. കൂടാതെ, സ്വന്തം കുടുംബത്തെ ദുരവസ്ഥയിൽ നിന്നും കരകയറ്റാൻ , സ്കൂൾ വിദ്യാർത്ഥിനി തൊഴിലെടുത്ത് ജീവിക്കുന്നതിലൂടെ, സുഖലോലുപതയിൽ, ഉത്തരവാദിത്ത്വങ്ങളിൽ നിന്നു മകന്ന് ജീവിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അതിൽ നിന്നും മാറേണ്ടതിന്റെ ആവശ്യകതയിലേക്കും ചിത്രം വെളിച്ചം പകരുന്നുണ്ട്. എല്ലാ അർത്ഥത്തിലും പുതുതലമുറയ്ക്ക് പുത്തൻ ഉൾക്കാഴ്ച്ച സമ്മാനിക്കുന്ന ഹ്രസ്വചിത്രമാണ് ബോയ്ക്കോട്ട് .

ബാനർ – രാജസൂയം ഫിലിംസ്, കഥ, തിരക്കഥ, നിർമ്മാണം – ഒ.ബി.സുനിൽകുമാർ , സംവിധാനം – ബിജു കെ.മാധവൻ, ഛായാഗ്രഹണം – അനീഷ് മോട്ടീവ് പിക്സ് , എഡിറ്റിംഗ് & മിക്സിംഗ് – അനീഷ് സാരംഗ്, പ്രൊ: ഡിസൈനർ – രാഹുൽ , ചമയം – രാജേഷ് വെള്ളനാട് , തിരക്കഥാ സഹായി -കവിതാ സി ഗംഗൻ, പി ആർ ഓ – അജയ് തുണ്ടത്തിൽ .

പ്രദീപ്ചന്ദ്രൻ , തിരുമല രാമചന്ദ്രൻ , രാഹുൽ , അനിഴാനായർ , അഭിനവ്കൃഷ്ണൻ , അർപ്പിത ആർ എസ് നായർ , നിരഞ്ജന രാഹുൽ , സജി അമ്യത എന്നിവർ അഭിനയിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button