Top Stories

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇ. ഡി റെയ്ഡ്

തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്.  കരമന അഷ്റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തൂറയിലെ വീട്ടിലും  പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒ.എം.എ. സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും, പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരത്തിന്റെ മലപ്പുറം വാഴക്കാട്ടെ വീട്ടിലുമാണ് ഇ ഡി യുടെ മിന്നൽപരിശോധന നടക്കുന്നത്.

ഇന്ന് രാവിലെ മുതലാണ് മൂവരുടെയും വീടുകളിൽ ഇ.ഡി റെയ്ഡ് ആരംഭിച്ചത്.  പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇ.ഡി. ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button