Cinema

ആകസ്മികതകളുടെ ‘M-24’

പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ക്യാമറയ്ക്കു മുന്നിലെത്തുന്ന ഷോർട്ട് ഫിലിമാണ് M – 24. ‘നല്ലവിശേഷം’ എന്ന ചിത്രത്തിന് ശേഷം അജിതൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ജീവിത യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന  അപ്രതീക്ഷിത സംഭവങ്ങളെ അതിജീവിക്കാൻ നാം എന്തുമാർഗ്ഗവും കൈകൊള്ളും. അവിടെ ജാതി, മതം, കുലം, ഗോത്രം, ഭാഷ തുടങ്ങിയവയ്ക്കൊന്നും ഒരു സ്ഥാനവുമുണ്ടാകില്ല. അങ്ങനെയുള്ളൊരു പശ്ചാത്തലത്തിൽ കഥപറയുന്ന ഹ്രസ്വചിത്രമാണ് ‘M-24.

ശ്രീജി ഗോപിനാഥൻ, ബാദുഷ, ചന്ദ്രൻ നായർ , അജിത് ജി മണിയൻ, അനിൽ മുംബയ്, ജെറോം ഇടമൺ , സി കെ പ്രിൻസ്, നമിത കൃഷ്ണൻ , ടിന്റുമോൾ , ജയ ആർ, സ്നേഹ ഷാജി, സംഗീത ജയൻ നായർ എന്നിവരഭിനയിക്കുന്നു.

ബാനർ , നിർമ്മാണം – പ്രവാസി ഫിലിംസ്, കഥ, സംവിധാനം – അജിതൻ, തിരക്കഥ – അജിതൻ, ഉത്തുപറാത്ത്, ഛായാഗ്രഹണം – പ്രേമാനന്ദ് , സംഗീതം – ജിജി തോംസൺ, പി ആർ ഓ – അജയ് തുണ്ടത്തിൽ .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button