Cinema
ഷെയ്ൻ നിഗം തലമൊട്ടയടിച്ചത് തോന്നിയവാസമാണെന്ന് ഗണേഷ് കുമാർ
ഷെയ്ൻ നിഗമിനെതിരെ ഗണേഷ് കുമാർ. ഷെയ്ൻ തലമൊട്ടയടിച്ചത് തോന്നിയവാസമാണെന്ന് ഗണേഷ് കുമാർ. അഹങ്കരിച്ചാൽ ഷെയ്ൻ മലയാള സിനിമയിൽ നിന്ന് പുറത്തുപോകുമെന്നും ഗണേഷ് കുമാർ പറഞ്ഞു. ഷെയ്ൻ പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തി. അച്ചടക്കമില്ലാത്തവരെ താരസംഘടന എഎംഎംഎ പിന്തുണയ്ക്കില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം കൂടുതലാണെന്നും എക്സൈസും പൊലീസും ഇക്കാര്യം പരിശോധിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ട് താരസംഘടനയായ എഎംഎംഎക്ക് ഷെയ്ൻ നിഗം കത്തയച്ചു. തന്റെ ഭാഗം കൂടി കേൾക്കണമെന്ന് ഷെയ്ൻ കത്തിൽ ആവശ്യപ്പെട്ടു.