Top Stories
ഇൻഡൊനീഷ്യൻ വിമാനം കടലിൽ തകർന്നുവീണതായി സംശയം; തിരച്ചിൽ പുരോഗമിക്കുന്നു
ജക്കാർത്ത : ജക്കാർത്തയിൽ നിന്ന് പറന്നുയർന്നതിനു പിന്നാലെ കാണാതായ ഇൻഡൊനീഷ്യൻ വിമാനം കടലിൽ തകർന്നുവീണതായി സംശയം. ഈ വിമാനത്തിന്റേത് എന്ന് കരുതുന്ന അവശിഷ്ടങ്ങൾ കടലിൽനിന്ന് ലഭിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.12 ജീവനക്കാരടക്കം 62 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2.30ന് ജക്കാർത്തയിൽനിന്ന് വെസ്റ്റ് കാളിമന്തനിലേക്ക് പുറപ്പെട്ട ശ്രീവിജയ എയര്‍ലൈന്‍സിന്റെ SJ182 എന്ന വിമാനമാണ് കാണാതായത്. ജക്കാര്‍ത്തയില്‍ നിന്ന് ബോണിയോ ദ്വീപിലേക്കായിരുന്നു വിമാനത്തിന് പോവേണ്ടിയിരുന്നത്. പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു.