News
വിദ്യാധിരാജ ഹയർ സെക്കന്ററി സ്കൂളിൽ അഭ്യാസപ്രകടനത്തിൽ പങ്കെടുത്ത ഏഴ് ബൈക്കുകളും ഒരു കാറും മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു
കൊല്ലം : കൊട്ടാരക്കര വിദ്യാധിരാജ ഹയർ സെക്കണ്ടറി സ്കൂളിൽ കഴിഞ്ഞ 24 ന്ടൂർ പോകുന്നതിനു മുന്നോടിയായി അപകടമായ രീതിയിൽ നടത്തിയ അഭ്യാസപ്രകടനത്തിൽ പങ്കെടുത്ത ഏഴ് ബൈക്കുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഒരു ബൈക്ക്കൂടി കണ്ടെത്താനുണ്ട്. ബൈക്ക് ഓടിച്ചിരുന്ന ഏഴുപേരുടെയും ലൈസൻസുകൾ റദ്ദാക്കാൻ നടപടികൾ തുടങ്ങിയതായി ആർ ടി ഒ അറിയിച്ചു. അഭ്യാസപ്രകടനം നടത്തിയ സംഘത്തിൽപ്പെട്ട യുവതിയുടെ ലൈസൻസും ഇതിൽപ്പെടും. പത്തുദിവസംമുൻപുമാത്രമാണ് ഇവർ ലൈസൻസ് നേടിയത്. സാഹസികാഭ്യാസം കാട്ടിയ ബസിന്റെ ഫിറ്റ്നസും ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്തിരുന്നു. സാഹസികാഭ്യാസത്തിൽ പങ്കെടുത്ത കാറും പിടിച്ചെടുത്തു.
സംഭവത്തിൽ കേസെടുത്ത പോലീസ് ബസും കാറും കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ തുടങ്ങി. ഇതിനു മുന്നോടിയായി ബസ് പരിശോധനയ്ക്ക് കൊട്ടാരക്കര ജോയിന്റ് ആർ.ടി.ഒ. കത്തുനൽകി.