Cinema
ഒരു പക്കാ നാടൻ പ്രേമത്തിന്റെ ഓഡിയോ സീഡി പ്രകാശനം ചെയ്തു
എ.എം.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മിച്ച് വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്ത” ഒരു പക്കാ നാടൻ പ്രേമം” എന്ന ചിത്രത്തിലെ യേശുദാസ് പാടിയ പാട്ടിന്റെ സീഡി പ്രകാശനവും ഡിജിറ്റൽ ലോഞ്ചിംഗും രമേഷ് പിഷാരടിയും മോഹൻ സിത്താരയും ചേർന്ന് നിർവ്വഹിച്ചു. യേശുദാസിന്റെ 81-ാം പിറന്നാൾ ദിനത്തിൽ, കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച്, മോഹൻ സിത്താരയുടെ സംഗീത സംവിധാനത്തിൽ യേശുദാസ് ആലപിച്ച ഗാനം, യേശുദാസിന്റെ പിറന്നാൾ സമ്മാനമായി മലയാളികൾക്ക് സമർപ്പിച്ചു.
മോഹൻ സിത്താരയുടെ ഈണത്തിൽ, കൈതപ്രത്തിനു പുറമെ കെ ജയകുമാർ , എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ , വിനു കൃഷ്ണൻ എന്നിവരുടെ രചനയിൽ യേശുദാസ് ,വിനീത് ശ്രീനിവാസൻ , വിധുപ്രതാപ് , അഫ്സൽ, അൻവർ സാദത്ത്, ജ്യോത്സന , ശിഖാ പ്രഭാകർ എന്നിവർ ആലപിച്ച അഞ്ചു ഗാനങ്ങൾ ചിത്രത്തിലുണ്ട്.
വിനു മോഹൻ ,ഭഗത് മാനുവൽ , മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, ടോം ജേക്കബ്ബ്, സിയാദ് അഹമ്മദ്, വിദ്യാമോഹൻ , ഹരിതാ ജി നായർ , കുളപ്പുള്ളി ലീല തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രകാശന ചടങ്ങിൽ രമേഷ് പിഷാരടി, മോഹൻ സിത്താര, സംവിധായകൻ വിനോദ് നെട്ടത്താന്നി എന്നിവർ സംബ്ബന്ധിച്ചു. അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പി ആർ ഓ.