News
പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഢിപ്പിക്കാൻ ശ്രമിച്ച എസ്.ഐ ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു.
തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഢിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് ബോംബ് സ്ക്വാഡ് എസ് ഐ ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. തിരുവനന്തപുരം എസ്ബിസിഐഡി ബോംബ് ഡിറ്റക്ഷൻ സ്ക്വാഡിലെ എസ് ഐ ആയ സജീവ്കുമാറിനെതിരെയാണ് കേസെടുത്തത്. സജീവ്കുമാർ ഒളിവിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് പ്ലസ് വൺ വിദ്യാർത്ഥിനി റസിഡൻസ് അസോസിയേഷൻ മീറ്റിങ്ങിന്റെ സമയം അറിയാനായി സജീവ് കുമാറിന്റെ വീട്ടിൽ എത്തിയപ്പോൾ സജീവ് കുമാർ കുട്ടിയെ കടന്നുപിടിച്ചു.ഇതിനെ എതിർത്ത കുട്ടി കുതറി പുറത്തേക്കോടാൻ ശ്രമിച്ചെങ്കിലും വീണ്ടും സജീവ്കുമാർ കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പിന്നീട് കുട്ടി നിലവിളിച്ച് ബഹളം വച്ചപ്പോഴാണ് കുട്ടിയെ വിട്ടതെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
അമ്മയോടും സ്കൂൾ അധികൃതരോടും കുട്ടി വിവരം പറഞ്ഞതിന് ശേഷമാണ് സംഭവം പുറത്തറിഞ്ഞത്.സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും ചൈൽഡ് ലൈൻ പോലീസിലും പരാതി നൽകി. പേരൂർക്കട സിഐയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.മജിട്രേറ്റിന് മുന്നിൽ ഹാജരാക്കിയ കുട്ടിയെ പിന്നീട് വൈദ്യ പരിശോധന നടത്തി.