ജോ ബൈഡന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : യുഎസ് പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ആശംസകൾ അറിയിച്ചത്. ‘അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന് എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ. ഇന്ത്യ – അമേരിക്ക ബന്ധം ശക്തമാക്കാന്‍ യോജിച്ചു പ്രവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയില്‍ അധികാരമേറ്റ പുതിയ ഭരണകൂടവുമായി തോളോട് തോള്‍ചേര്‍ന്ന് മുന്നോട്ട് പോകും. ആഗോള തലത്തില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള ദൗത്യത്തിന് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ആശംസാ സന്ദേശത്തില്‍ പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
My warmest congratulations to @JoeBiden on his assumption of office as President of the United States of America. I look forward to working with him to strengthen India-US strategic partnership.
— Narendra Modi (@narendramodi) January 20, 2021