Politics

കണ്ണൂർ മോഡൽ വാടക കൊലയാളികളെ വളർത്തുന്ന കേന്ദ്രങ്ങളായി ക്യാമ്പസുകൾ മാറി, മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവന്തപുരം: യുണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു പ്രവർത്തകന് നേരെ നടന്നത് ആൾക്കൂട്ട ആക്രമണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂർ മോഡൽ വാടക കൊലയാളികളെ വളർത്തുന്ന കേന്ദ്രങ്ങളായി ക്യാമ്പസുകൾ മാറി. ഇത്തരം ക്രൂരവും പ്രാകൃതവുമായ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. എന്തുസംഭവം നടന്നാലും കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

സംഭവത്തിൽ പോലീസ് നിഷ്ക്രിയത്വം പാലിക്കുന്നുവെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് ആരോപിച്ചു. യൂണിവേഴ്സിറ്റി കോളേജിന് സമീപമാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ്. അവിടെനിന്ന് പോലീസിന് മേൽ നിയന്ത്രണമുണ്ടാകുന്നുവെന്നും അഭിജിത് ആരോപിച്ചു.
കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസിൽ പ്രതിയായ ഏട്ടപ്പൻ മഹേഷിനെ പിടിക്കാതിരിക്കുന്നത് സർക്കാരിന്റെ സമ്മർദ്ദം കൊണ്ടാണോയെന്ന സംശയം ബലപ്പെടുകയാണെന്നും,  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ മാഫിയ സംഘങ്ങളുടെ പിടിയിലാണ്. അവിടെ കഞ്ചാവും ലഹരിവസ്തുക്കളുമുണ്ടെന്നും അവിടെ റെയ്ഡ് നടത്തണമെന്നും അഭിജിത് ആവശ്യപ്പെട്ടു.

യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിൽ 15 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കെ.എസ്.യു പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ പരാതിയിലാണ് കേസ് എടുത്തത്. അതേസമയം കോളേജിൽ കഴിഞ്ഞ ദിവസം നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button