സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കി.സംസ്ഥാനത്ത് 2020ജനുവരി മുതൽ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ തുടർന്നാണ് ഉത്തരവിറക്കിയത്. ഉത്തരവ് നടപ്പാക്കാനുള്ള ചുമതല കലക്ടര്‍, സബ് ഡിവിഷനല്‍ മജിസ്ട്രേട്ട്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ എന്നിവരെ ഏല്‍പ്പിച്ചു.
നിരോധനത്തില്‍ നിന്നും ആരോഗ്യ, കയറ്റുമതി മേഖല അടക്കം 3 വിഭാഗത്തെ ഒഴിവാക്കി. ആരോഗ്യരംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍, ഉപകരണങ്ങള്‍, കയറ്റുമതിക്ക് നിര്‍മിച്ച ബാഗ്, ഇതര വസ്തുക്കള്‍, സംസ്കരിക്കാവുന്ന പ്ലാസ്റ്റിക് (കംപോസ്റ്റബിള്‍ പ്ലാസ്റ്റിക്) ഉപയോഗിച്ചുള്ള വസ്തുക്കള്‍ എന്നിവ നിരോധനത്തില്‍ നിന്നും ഒഴിവാക്കി. നിരോധിക്കുന്നവയ്ക്കു പകരം ഉല്പന്നങ്ങള് നിര്‍മിക്കാന്‍ വ്യവസായ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.