രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും
തിരുവനന്തപുരം : യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കേ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും, യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി വേണുഗോപാല്‍, മുസ്ലീം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് രാഹുല്‍ ഗാസിയുമായി കൂടിക്കാഴ്ച്ച നടത്തുക.
രാവിലെ പതിനൊന്നു മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി അവിടെ വച്ചായിരിക്കും കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തുക. പിന്നീട് വണ്ടൂര്‍ ,നിലമ്ബൂര്‍ നിയോജക മണ്ഡലം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളുടെ സംഗമത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. വൈകിട്ട് അദ്ദേഹം വയനാട്ടിലേക്ക് പോകും.
അതേസമയം, ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ടെത്തി മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തി. പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ.മജീദ് തുടങ്ങിയ ലീഗിന്റെ മുതിർന്ന നേതാക്കളും ചർച്ചയിൽ പങ്കെടുത്തു. സീറ്റ് വിഭജനത്തിൽ തങ്ങളുടെ ആവശ്യം ഹൈദരലി തങ്ങൾ കോൺഗ്രസ് നേതാക്കളെ ധരിപ്പിച്ചതായാണ് വിവരം. അഞ്ച് സീറ്റ് അധികമായി വേണമെന്ന് ലീഗ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.