ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കും, പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ?
തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുതുപ്പള്ളി വിട്ട് തലസ്ഥാനത്ത് മത്സരിക്കാൻ സാധ്യത. തിരുവനന്തപുരത്തെ വട്ടിയൂർക്കാവ്, നേമം തുടങ്ങിയ മണ്ഡലങ്ങളിലാണ് ഉമ്മൻചാണ്ടിയെ മത്സരിപ്പിക്കാൻ നീക്കം. ഉമ്മൻചാണ്ടിക്ക് പകരം പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉമ്മൻചാണ്ടിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള താല്പര്യം മുന്നോട്ട് വച്ചതെന്നാണ് റിപ്പോർട്ട്. ഉമ്മൻചാണ്ടി കേരളത്തിൽ എവിടെ മത്സരിച്ചാലും ജയിക്കുന്ന നേതാവാണെന്ന് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കുന്നത് തെക്കൻ കേരളത്തിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. അതേസമയം ഉമ്മൻചാണ്ടി പുതുപ്പള്ളി വിട്ട് തിരുവനന്തപുരത്ത് മത്സരിക്കുന്നതിനോട് എ ഗ്രൂപ്പിന് അതൃപ്തി ഉണ്ടന്നാണ് റിപ്പോർട്ട്.