അലന്റേയും താഹയുടെയും റിമാന്‍ഡ് കാലാവധി ഡിസംബര്‍ 21 വരെ നീട്ടി.
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ അലന്‍ ഷുഹൈബിന്റേയും താഹ ഫൈസലിന്റേയും റിമാന്‍ഡ് കാലാവധി ഡിസംബര്‍ 21 വരെ നീട്ടി. ഇരുവരുടേയും റിമാന്‍ഡ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ കേസ് വീണ്ടും കോടതി പരിഗണിക്കുകയായിരുന്നു.
യുഎപിഎ ചുമത്തി കോഴിക്കോട് ജയിലിലില്‍ കഴിയുന്ന പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം വഴിയാണ് ജില്ലാ സെഷന്‍സ് ജഡ്ജിക്കു മുന്നില്‍ ഹാജരാക്കിയത്. ഈമാസം രണ്ടിനാണ് പോലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്. വ്യാജതെളിവുകളുണ്ടാക്കി മാവോയിസ്റ്റ് കേസില്‍ കുടുക്കിയെന്നാണ് പ്രതികളുടെ ആരോപണം.
അലനും താഹ ഫൈസലിനും കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യം നിഷേധിച്ചിരുന്നു. കേസ് ഡയറി അടക്കം പരിശോധിക്കുകയും, ഇവര്‍ക്കെതിരെയുള്ള തെളിവുകളുടേയും അടിസ്ഥാനത്തിലാണ് തത്കാലം ഇവർക്ക് ജാമ്യം നല്‍കേണ്ടെന്ന് തീരുമാനിച്ചത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമനു വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. കേരളത്തിനു പുറത്തും ഇയാള്‍ക്ക് ബന്ധമുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാനങ്ങളിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്.