Top Stories

പാ​ച​ക വാ​ത​ക വി​ല വീണ്ടും കൂട്ടി

ന്യൂ​ഡ​ല്‍​ഹി : പാ​ച​ക വാ​ത​ക വി​ലയില്‍ വീണ്ടും വര്‍ധന. ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 25 രൂപയുടെ വ​ര്‍​ധ​ന​വാ​ണ് വരു​ത്തി​യ​ത്. ഇ​തോ​ടെ ഒ​രു സി​ലി​ണ്ട​ര്‍ പാച​ക വാ​ത​ക​ത്തി​ന്‍റെ വി​ല 726 രൂ​പ​യാ​യി വര്‍ധിച്ചു. കാസര്‍കോട്ടും കണ്ണൂരും 739 രൂപയാണ് സിലിണ്ടറിന്റെ വില. തിരുവനന്തപുരത്ത് 729ആണ് വില.

കേന്ദ്രബജറ്റിന് ശേഷമുള്ള ആദ്യ വിലവര്‍ധന കൂടിയാണിത്വി​ല​വ​ര്‍​ധ​ന ഇ​ന്ന് മു​ത​ല്‍ നി​ല​വി​ല്‍ വ​രും. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ 126 രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ് പാ​ച​ക വാ​ത​ക​ത്തി​നു​ണ്ടാ​യ​ത്. 2020 ഡിസംബര്‍ 2ന് 50 രൂപയും രണ്ടാഴ്ച കഴിഞ്ഞ് ഡിസംബര്‍ 15ന് വീണ്ടും അന്‍പത് രൂപയും വര്‍ധിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button