സെക്രട്ടേറിയറ്റില്‍ കോവിഡ്; രോഗവ്യാപനത്തിന് കാരണം ക്യാന്റീന് തെരഞ്ഞെടുപ്പ്
തിരുവനന്തപുരം : സംസ്ഥാന സെക്രട്ടേറിയറ്റില്‍ കോവിഡ് പടർന്നു പിടിക്കുന്നു. ധനവകുപ്പിനു പിന്നാലെ പൊതുഭരണ, നിയമ വകുപ്പുകളിലും കോവിഡ് പടരുകയാണ്. നിലവില്‍ 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടുതാഴെ ദര്‍ബാര്‍ ഹാളില്‍ വെച്ച് ക്യാന്റീന് തെരഞ്ഞെടുപ്പ് നടന്നിരുന്നു. ഏകദേശം 3000 ഓളം ഉദ്യോഗസ്ഥരാണ് വോട്ടുചെയ്യാന്‍ എത്തിയത്. ഇതാണ് രോഗവ്യാപനത്തിന് കാരണമായെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം.
കോവിഡ് രോഗബാധ രൂക്ഷമായതിനെ തുടര്‍ന്ന് ഹൗസിങ് സഹകരണസംഘം അടച്ചു. സെക്രട്ടേിയറ്റില്‍ കോവിഡ് നിയന്ത്രണം കര്‍ശനമായി നടപ്പാക്കണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആവശയപ്പെട്ടു. പരിശോധനകള്‍ കൂട്ടണമെന്നും 50% ജീവനക്കാരായി ഹാജര്‍ ചുരുക്കണമെന്നും സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് സംഘടന കത്ത് നല്കി.