നവോത്ഥാന നായകന്റെ കപടവേഷം മുഖ്യമന്ത്രി അഴിച്ചുവയ്ക്കണം; ശബരിമല വിഷയത്തില്‍ എൽഡിഫ് നിലപാട് വ്യക്തമാക്കണം: ചെന്നിത്തല
മലപ്പുറം : ശബരിമല വിഷയത്തില്‍ എൽഡിഫ് നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണോ അല്ലയോ എന്ന് നിലപാട് വ്യക്തമാക്കാന്‍ എല്‍ഡിഎഫ് തയ്യാറാകണം. ഭക്തര്‍ക്കൊപ്പമെന്ന് പറയാന്‍ എല്‍ഡിഎഫിന് ധൈര്യമുണ്ടോ എന്ന് ചെന്നിത്തല വെല്ലുവിളിച്ചു. നവോത്ഥാന നായകന്റെ കപടവേഷം മുഖ്യമന്ത്രി പിണറായി വിജയന് അഴിച്ചുവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ശബരിമലയില്‍ അഫിഡവിറ്റ് തിരുത്തിക്കൊടുക്കാന്‍ തയ്യാറാകുമോ ?. വിശ്വാസികള്‍ക്ക് ഒപ്പമാണോ എന്ന് വ്യക്തമാക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് പറയാന്‍ പോലും കഴിയാത്ത സ്ഥിതിയില്‍ സിപിഎം മാറികൊണ്ടിരിക്കുന്നു.സമ്പന്ന- ബൂര്‍ഷ്വ ശക്തികളുടെ പിടിയിലാണ് സിപിഎം എന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ഘടകകക്ഷികളോട് കോണ്‍ഗ്രസിനും സിപിഎമ്മിനും രണ്ടു സമീപനം ആണ്. കോണ്‍ഗ്രസ് ഘടകകക്ഷി നേതാവിനെ അങ്ങൊട്ട് പോയി കാണും അത് കൊണ്ടാണ് പാണക്കാട് പോയത് .സിപിഎം ഘടകക്ഷി അഖിലേന്ത്യാ നേതാവ് ഇങ്ങോട്ട് കാണാന്‍ വന്നാല്‍ പോലും അവഗണിക്കുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുസ്ലിം ലീഗുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെന്നും അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.