News

ദീ​പ് സി​ദ്ധു അ​റ​സ്റ്റി​ല്‍

ന്യൂ​ഡ​ല്‍​ഹി : റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ക​ര്‍​ഷ​ക​രു​ടെ ട്രാ​ക്ട​ര്‍ റാ​ലി​ക്കി​ട​യി​ല്‍ ചെ​ങ്കോ​ട്ട​യി​ല്‍ കൊ​ടി​യു​യ​ര്‍​ത്താ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​യ പഞ്ചാബി നടനും ഗായകനുമായ ദീ​പ് സിം​ഗ് സി​ദ്ധു അ​റ​സ്റ്റി​ല്‍. പ​ഞ്ചാ​ബി​ല്‍ വ​ച്ച്‌ ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ സ്പെ​ഷ്യ​ല്‍ സെ​ല്ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചെ​ങ്കോ​ട്ട​യി​ലെ അ​ക്ര​മ സം​ഭ​വ​ങ്ങ​ള്‍​ക്ക് ശേ​ഷം ദി​വ​സ​ങ്ങ​ളാ​യി ഒ​ളി​വി​ലാ​യി​രു​ന്നു സി​ദ്ധു.

ചെ​ങ്കോ​ട്ട​യി​ലെ സം​ഘ​ര്‍​ഷ​ത്തി​ല്‍ കോ​ട്ട് വാലി സ്റ്റേ​ഷ​നി​ല്‍ എ​ഫ്‌ഐ​ആ​ര്‍ രേ​ഖ​പ്പെ​ടു​ത്തി കേ​സ് എ​ടു​ത്തി​രു​ന്നു. അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ദീ​പ് സി​ദ്ധു​വി​നെ​ക്കു​റി​ച്ച്‌ വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ചെങ്കോട്ടയിൽ അക്രമം നടത്തിയതും പതാക ഉയർത്തിയതും ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ആ സമരവുമായി ഞങ്ങൾക്ക് ബന്ധമില്ലെന്നും അക്രമസമരത്തെ തള്ളിക്കളയുന്നുവെന്നും കർഷക നേതാക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ കർഷക നേതാക്കളുടെ ആരോപണത്തെ തള്ളി ദീപ് സിദ്ദു സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. സിഖ് പതാകയാണ് ഞങ്ങൾ ചെങ്കോട്ടയിലുയർത്തിയത്. പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തത്, ദേശീയ പതാക അഴിച്ചുമാറ്റിയിരുന്നില്ലെന്നും ദീപ് സിദ്ദു ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button