Top Stories
ഇന്നും രാജ്യത്ത് ഇന്ധന വില കൂടി
തിരുവനന്തപുരം : തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധന വില കൂടി. പെട്രോള്‍ 25 പൈസയും ഡീസല്‍ 32 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ ഇന്ന് പെട്രോള്‍ വില 89 രൂപ 73 പൈസയും ഡീസല്‍ വില 83 രൂപ 91 പൈസയുമായി. കൊച്ചി നഗരത്തില്‍ പെട്രോള്‍ 88 രൂപ 10 പൈസയും, ഡീസല്‍ 82 രൂപ 40 പൈസയുമായി.
രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇന്ധനവില സര്‍വകാല റെക്കോഡില്‍ എത്തി. മുംബൈയില്‍ പെട്രോള്‍ വില 94 രൂപ 50 പൈസ ആയി. ദില്ലിയിലും പെട്രോള്‍ വില സര്‍വകാല റെക്കോഡില്‍ എത്തി. 87 രൂപ 90 പൈസ. ബെംഗളൂരുവില്‍ പെട്രോള്‍ വില 90 രൂപ 85 പൈസയിലെത്തി.