Politics
കാപ്പന് പാലായിൽ കൈപ്പത്തി ചിഹ്നം നൽകുമെന്ന് മുല്ലപ്പള്ളി
കൊച്ചി : മാണി.സി.കാപ്പന് പാലായിൽ മത്സരിക്കാൻ കൈപ്പത്തി ചിഹ്നം നൽകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കാപ്പൻ കോണ്‍ഗ്രസില്‍ വന്നാല്‍ സന്തോഷമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. മുന്നണി പ്രവേശനം സംബന്ധിച്ച് എന്‍സിപിയുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാണി.സി.കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തു. ഐശ്വര്യകേരള യാത്രയിൽ മാണി സി കാപ്പൻ എത്തിയാൽ സന്തോഷമെന്നും ചെന്നിത്തല ചാലക്കുടിയിൽ വ്യക്തമാക്കി.