Top Stories

പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച വീരജവാന്മാര്‍ക്ക് ആദരവ് അര്‍പ്പിച്ച്‌ കേന്ദ്ര പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി : 2019 ലെ പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീരജവാന്മാര്‍ക്ക് ആദരവ് അര്‍പ്പിച്ച്‌ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തിനായുള്ള അവരുടെ സേവനവും ത്യാഗവും ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുകയാണ്. 2547 സിആര്‍പിഎഫ് ജവാന്മാരടങ്ങുന്ന സംഘം 78 വാഹനവ്യൂഹങ്ങളിലായി ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുമ്പോള്‍ ദേശീയപാതയില്‍ അവന്തിപ്പോറയ്ക്ക് സമീപമായിരുന്നു ആക്രമണം. ആക്രമണത്തില്‍ 76 ബറ്റാലിയനിലെ 40 സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. ചാവേർ ഭീകരൻ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ജവാന്മാര്‍ സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.

ശക്തമായ തിരിച്ചടിയാണ് ഇതിന് മറുപടിയായി ഇന്ത്യ നല്‍കിയത്. ഫെബ്രുവരി 26ന് പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തി. ജെയ്‌ഷെ മുഹമ്മദിന്റെ നിരവധി ക്യാമ്പുകളാണ് ഇന്ത്യ ആക്രമണത്തില്‍ തകര്‍ത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button