Top Stories
സര്‍വകാല റെക്കോഡ് കടന്ന് ഇന്ധനവില
കൊച്ചി : തുടര്‍ച്ചയായ ഒന്‍പതാം ദിവസവും രാജ്യത്ത് ഇന്ധനവില ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 91 കടന്നു. ഡീസല്‍ വില 86 ന് അടുത്തെത്തി. കൊച്ചിയില്‍ ഡീസല്‍ വില 84 കടന്നു. പെട്രോള്‍ ലിറ്ററിന് 89. 56 രൂപയാണ് ഇന്നത്തെ വില. ഡൽഹിയില്‍ ഇന്ന് പെട്രോളിന് 89 രൂപ 29 പൈസയാണ് വില. ഡീസല്‍ വില 79 രൂപ 70 പൈസ. പെട്രോളിന് മുപ്പത് പൈസയും ഡീസലിന് 35 പൈസയുമാണ് ഡൽഹിയില്‍ കൂടിയത്.