News
പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു.
ന്യൂഡൽഹി : പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോക്താക്കളാക്കുള്ള സിലിണ്ടറിന് 25 രൂപ കൂടി. അതേസമയം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 5 രൂപ കുറഞ്ഞു.
എറണാകുളത്തെ പുതിയ വില 801 രൂപയായി ഉയര്‍ന്നു. കഴിഞ്ഞയാഴ്ച പാചക വാതക വില 50 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ 80രൂപയിലധികമാണ് വില വര്‍ധിച്ചത്. പുതുക്കിയ വില ഇന്ന് രാവിലെ മുതല്‍ നിലവില്‍ വന്നു.