Top Stories
സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 4.30 ന് വാർത്താസമ്മേളനം നടത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിക്കുക. കേരളമടക്കം 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളാണ് കമ്മീഷൻ പ്രഖ്യാപിക്കുക.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോട് കൂടി സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വരും. കേരളം, അസം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഏപ്രിൽ 30 ന് മുൻപ് തിരഞ്ഞെടുപ്പ് പ്രക്രീയ പൂർത്തിയാകുന്ന തരത്തിലായിരിക്കും ക്രമീകരണം എന്നാണ് സൂചന. ഏപ്രിൽ 12 ന് മുൻപ് തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു എൽഡിഎഫും യുഡിഎഫും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മെയ് മാസത്തിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ബിജെപി ആവശ്യപ്പെട്ടിരുന്നത്.