സംസ്ഥാനത്ത് മാർച്ച് 6 ന് നിയമസഭാ തിരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റഘട്ടം. തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്, ഫലപ്രഖ്യാപനം മേയ് രണ്ടിന്
കേരളത്തെ കൂടാതെ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. കോവിഡ് പോരാട്ടത്തിലെ മുന്‍നിര പോരാളികള്‍ക്ക് ആദരവ് അര്‍പ്പിച്ചാണ് മുഖ്യമ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. ആകെ 824 അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിച്ചത്.
അഞ്ചു സംസ്ഥാനങ്ങളിലായി ആകെ 18.86 കോടി വോട്ടര്‍മാരാണുള്ളത്. കോവിഡ് കണക്കിലെടുത്ത് പോളിങ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചുണ്ട്. കേരളത്തില്‍ 40,771 പോളിങ് ബൂത്തുകളാണ് സജ്ജമാക്കുക. 2016ല്‍ 21498 ബൂത്തുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയാകും തെരഞ്ഞെടുപ്പ്. പരീക്ഷകളും ഉത്സവങ്ങളും പരിഗണിച്ചാണ് വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതെന്നും അറോറ.
തെരഞ്ഞെടുപ്പ് സമയം ഒരു മണിക്കൂര്‍ നീട്ടും. പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ടു പേരെ മാത്രമേ അനുവദിക്കൂ. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചു പേരെ മാത്രമേ അനുവദിക്കൂ. വാഹനറാലികള്‍ നിയന്ത്രണങ്ങളോടെ മാത്രനേ അനുവദിക്കൂ. 80 വയസിനു മുകളില്‍ ഉള്ളവര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കും. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ദീപക് മിശ്രയാണ് സംസ്ഥാനത്തെ പോലീസ് നിരീക്ഷകന്‍. ഐഎഎസ് തല നിരീക്ഷനെ രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. ഓരോ മണ്ഡലത്തിലും ചെലവഴിക്കാനുള്ള തുക 30.8 ലക്ഷം ആയി നിജപ്പെടുത്തി.
തെരഞ്ഞെടുപ്പ് തീയതികള്‍
കേരളം
തെരഞ്ഞെടുപ്പ് വിജ്ഞാപനം- മാര്‍ച്ച് 12 പത്രിക സമര്‍പ്പിക്കല്‍-19 മാര്‍ച്ച്
പത്രിക പിന്‍വലിക്കല്‍-22 മാര്‍ച്ച്
പോളിങ്- ഏപ്രില്‍ ആറ്
ഫലപ്രഖ്യാപനം- മേയ് രണ്ടിന്
മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് നടക്കും.