19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-51 വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട : പിഎസ്എല്‍വി സി-51 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ ആദ്യ വിക്ഷേപണ തറയില്‍ നിന്ന് ഞായറാഴ്ച രാവില 10.24 നായിരുന്നു വിക്ഷേപണം. ഇസ്റോയുടെ ആദ്യ വാണിജ്യ ഉപഗ്രഹ വിക്ഷേപണമാണിത്. ഭഗവത് ഗീതയുടെ കോപ്പിയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും, 25,000 പേരുടെ പേരുകളും കൃത്രിമോപഗ്രഹത്തിലുണ്ട്.
ബ്രസീലില്‍ നിന്നുള്ള ആമസോണിയ 1 ആണ് പിഎസ്എല്‍വിസി 51 റോക്കറ്റിലെ പ്രധാന ഉപഗ്രഹം ഇതോടൊപ്പം തന്നെ മറ്റു 18 ചെറിയ ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. മൂന്ന് ശാസ്ത്രീയ പേലോഡുകളും ഇതിലുണ്ടാകും ഒന്ന് ബഹിരാകാശ റേഡിയേഷന് സംബന്ധിച്ച പഠനത്തിനാണ്, രണ്ടാമത്തേത് മാഗ്നറ്റോസ്പീയറിനെക്കുറിച്ച് പഠിക്കാനാണ്, മൂന്നാമത്തേത് ലോ പവര്‍ വൈഡ് ഏരിയ നൈറ്റ്വര്‍ക്ക് സംബന്ധിച്ച ഒരു പരീക്ഷണ മോഡലാണ്.
ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ സ്ഥാപകരില്‍ ഒരാളായ സതീഷ് ദവാന്റെ പേരിലാണ് നാനോ സാറ്റലൈറ്റ് ഗണത്തില്‍ പെടുന്ന കൃത്രിമോപഗ്രഹ നാമകരണം ചെയ്തിരിക്കുന്നത്. സ്പേസ് കിഡ്സ് ഇന്ത്യയാണ് ഈ കൃത്രിമോപഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്.