പ്രധാനമന്ത്രി കോവിഡ് വാക്സിന് സ്വീകരിച്ചു
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിന് സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ ഡല്‍ഹി എയിംസില്‍ നിന്നാണ് ആദ്യ ഡോസ് വാക്സിന് പ്രധാനമന്ത്രി സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് വാക്സിന് സ്വീകരിച്ച വിവരം രാജ്യത്തെ അറിയിച്ചത്. എല്ലാ പൗരന്മാരും വാക്സിന് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘കോവിഡ് 19 വാക്സിന്റെ ആദ്യ ഡോസ് എയിംസില്‍ നിന്ന് ഞാന്‍ സ്വീകരിച്ചു. കുറഞ്ഞ സമയത്തില്‍ കോവിഡിനെതിരെ പോരാട്ടം ശക്തിപ്പെടുത്താന്‍ നമ്മുടെ ഡോക്ടര്‍മാരും സയന്റിസ്റ്റുകളും നടത്തിയ പ്രവര്‍ത്തനം പ്രശംസനീയമാണ്. അർഹരായ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു. നമുക്ക് ഒരുമിച്ച് ഇന്ത്യയെ കോവിഡ് മുക്തമാക്കാം’ – മോദി ട്വീറ്റ് ചെയ്തു.
രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്സിൻ സ്വീകരിച്ചത്. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിലുള്ള രോഗബാധിതർക്കുമാണ് ഇന്നുമുതൽ വാക്സിൻ കുത്തിവെയ്പ്പ് ആരംഭിക്കുന്നത്.
Took my first dose of the COVID-19 vaccine at AIIMS.
Remarkable how our doctors and scientists have worked in quick time to strengthen the global fight against COVID-19.
I appeal to all those who are eligible to take the vaccine. Together, let us make India COVID-19 free! pic.twitter.com/5z5cvAoMrv
— Narendra Modi (@narendramodi) March 1, 2021