കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് സർവേ ഫലം
ന്യൂഡൽഹി : കേരളത്തില്‍ 73 മുതല്‍ 78 സീറ്റ് വരെ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് സർവേ ഫലം. കോണ്‍ഗ്രസ് 50 സീറ്റുവരെ നേടാന്‍ സാധ്യതയുണ്ടന്നും, മലബാറില്‍ കോൺഗ്രസ് നേട്ടമുണ്ടാക്കുമെന്നുമാണ് സർവേ ഫലം. എഐസിസിക്കായി സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേയിലാണ് യുഡിഏഫ് കേരളത്തിൽ അധികാരത്തിലെത്തുമെന്ന് പ്രവചനം ഉണ്ടായിരിക്കുന്നത്. കേരളത്തിലെ 140 മണ്ഡലങ്ങളുടെയും സര്‍വേ ഫലം ഏജന്‍സികള്‍ എഐസിസിക്ക് കൈമാറി.
യുഡിഎഫിന് കേവല ഭൂരിപക്ഷം നേടാന്‍ കഴിയും, മികച്ച സ്ഥാനാര്‍ത്ഥികളില്ലെങ്കില്‍ വിജയം എളുപ്പമാകില്ല. മുസ്ലീംലീഗ് ഒഴികെ മറ്റ് ഘടക കക്ഷികളുടെ നില മോശമാകുമെന്നും സര്‍വേയില്‍ പറയുന്നു. വടക്കന്‍ കേരളത്തില്‍ യുഡിഎഫ് 35 സീറ്റുകള്‍ വരെ നേടുമെന്നും സർവേ പറയുന്നു. യുഡിഎഫിന് പകുതിയോളം സീറ്റുകള്‍ ലഭിക്കുക മലബാറില്‍ നിന്നാകും. മധ്യകേരളത്തില്‍ വോട്ടുകളില്‍ കുറവുണ്ടാകും. നാല്‍പതോളം മണ്ഡലങ്ങളില്‍ ത്രികോണ മത്സരമുണ്ടാകുമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ശക്തമായ മത്സരമുണ്ടാകുമെന്നാണ് സര്‍വേ പറയുന്നത്.
മൂന്ന് സ്വകാര്യ ഏജന്‍സികളെയാണ് സര്‍വേ നടത്താന്‍ എഐസിസി നിയോഗിച്ചത്. മണ്ഡലങ്ങളിലെ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക, എത്ര സീറ്റ് നേടും, മുഖ്യമന്ത്രിയായി ആരെ പരിഗണിക്കണം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു സര്‍വേയുടെ ഭാഗമായിരുന്നത്.