Cinema

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന റെഡ്റിവർ പൂർത്തിയായി

ഹസ്രാരാ സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മാണവും അശോക് ആർ നാഥ് സംവിധാനവും നിർവ്വഹിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ നായകചിത്രം റെഡ്റിവർ പൂർത്തിയായി .

ഒരച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് റെഡ്റിവർ . പെരുമാറ്റത്തിൽ വ്യത്യസ്തതകളുള്ള മകൻ ബാലു, സത്യസന്ധതയുടെയും നന്മയുടെയും പ്രതീകമാണ്. ആ നന്മയിലേക്ക് തിന്മയുടെ പ്രവേശനത്തോടെ ബാലുവിന്റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന് പ്രമേയമാകുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് ബാലുവാകുന്നത്. ബാലുവിന്റെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുധീർ കരമനയാണ്.

വിഷ്ണു ഉണ്ണികൃഷ്ണൻ ,സുധീർ കരമന, കൈലാഷ്, ജയശ്രീ ശിവദാസ് , പ്രിയാ മേനോൻ , ഡോ. ആസിഫ് ഷാ, ഷാബു പ്രൗദീൻ, സതീഷ് മേനോൻ , സുബാഷ് മേനോൻ , മധുബാലൻ, റോജിൻ തോമസ്, വിജി കൊല്ലം എന്നിവർ അഭിനയിക്കുന്നു.  കൊല്ലം ജില്ലയിലെ മൺട്രോതുരുത്ത്, ചിറ്റുമല , കല്ലട എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

ബാനർ – സഹസ്രാരാ സിനിമാസ് , നിർമ്മാണം – സന്ദീപ് ആർ, സംവിധാനം – അശോക് ആർ നാഥ് , ഛായാഗ്രഹണം – സുനിൽപ്രേം എൽ എസ് , കഥ, തിരക്കഥ, സംഭാഷണം – പോൾ വൈക്ലിഫ്, പി ആർ ഓ – അജയ് തുണ്ടത്തിൽ .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button