Top Stories
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന് കോവിഡ്
ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് രോഗം ഉള്ളതായി കണ്ടെത്തിയത്. അദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എയിംസിലെ ട്രോമാ സെന്ററിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മന്‍മോഹന്‍സിംഗുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.