News
സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും നാളെ മുതല്‍ തുറക്കില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും നാളെ മുതല്‍ തുറക്കില്ല. ബദല്‍ മാര്‍ഗ്ഗങ്ങള്‍ വരും ദിവസങ്ങളില്‍ തീരുമാനിക്കും. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ബാറുകള്‍ അടച്ചിടും എന്നു മാത്രമേ പറയുന്നുള്ളൂ. എന്നാല്‍ വില്‍പന ശാലകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും ബെവ്കോ എം ഡി പറഞ്ഞു.
ബാറുകള്‍, ജിമ്മുകള്‍, സിനിമാ തീയറ്റര്‍, ഷോപ്പിംഗ് മാള്‍, ക്ലബ്, സ്പോര്‍ട്സ് കോംപ്ലക്സ്, നീന്തല്‍ക്കുളം, വിനോദപാര്‍ക്ക്, വിദേശമദ്യവില്‍പനകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തണ്ടി വരും എന്നാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.