രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ മൂന്നേ മുക്കാല്‍ ലക്ഷം കടന്നു
ന്യൂഡൽഹി : രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ മൂന്നേ മുക്കാല്‍ ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,83,76,524 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3600 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം ദിവസമാണ് പ്രതിദിന മരണസംഖ്യ മൂവായിരം കടക്കുന്നത്. ഇതോടെ ആകെ മരണസംഖ്യ 2,04,832 ആയി. നിലവിൽ 30,84,814 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 1,50,86,878 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്.
15,00,20,648 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. 18-45 വയസുള്ളവരുടെ വാക്സിൻ രജിസ്ട്രേഷന് തുടങ്ങി ആദ്യ 12 മണിക്കൂറിൽ ഒരു കോടി 40 ലക്ഷത്തിലധികം ആളുകളാണ് രജിസ്റ്റര്‍ ചെയ്തത്.രോഗവ്യാപനം തീവ്രമാകുന്നതിനിടെ ഓക്സിജന്‍, വാക്സീന് പ്രതിസന്ധികളും മാറ്റമില്ലാതെ തുടരുകയാണ്.