Top Stories
സംസ്ഥാനത്ത് മേയ് 4 മുതല്‍ 9 വരെ കടുത്ത നിയന്ത്രണങ്ങൾ
തിരുവനന്തപുരം : സംസ്ഥാനത്ത് മേയ് 4 മുതല്‍ 9 വരെ (ചൊവ്വ മുതല്‍ ഞായര്‍ വരെ) കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ശനി, ഞായര്‍ ദിവസങ്ങളില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് പുതിയ നിയന്ത്രണങ്ങൾ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനമെടുത്തത്.
നിയന്ത്രണങ്ങള്‍ സംബന്ധിച് കൃത്യമായ മാനദണ്ഡങ്ങളുണ്ടാകും. ദുരന്ത നിവാരണ നിയമം ഉപയോഗിക്കേണ്ട സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഓക്സിജന്‍ എത്തിക്കുന്നതില്‍ ഒരു പ്രശ്നവുമുണ്ടാകില്ലെന്ന് ഉറപ്പു വരുത്തുമെന്നും അതിന് പൊലീസ് ഫലപ്രദമായി ഇടപെടണമെന്ന് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
ടി.വി സീരിയല്‍ ഔട്ട്ഡോര്‍, ഇന്‍ഡോര്‍ ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവെക്കും. പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ രണ്ട് മീറ്റര്‍ അകലംപാലിക്കുകയും രണ്ട് മാസ്ക് ധരിക്കുകയും വേണം. സാധിക്കുമെങ്കില്‍ കൈയുറയും ധരിക്കണം. സാധനങ്ങള്‍ വീടുകളിലെത്തിച്ചു നല്കാന് കച്ചവടക്കാന് ശ്രമിക്കണം. ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഉച്ചക്ക് രണ്ടു മണി വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. അത് പാലിക്കാന്‍ ബാങ്കുകാര് തയാറാവണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.