Top Stories
തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന് വിജയിച്ചു
കൊച്ചി : പേരാമ്ബ്രയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന് വിജയിച്ചു. 6173 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ ടിപി രാമകൃഷ്ണന് യുഡിഎഫ് സ്ഥാനാര്‍ത്ഥി സി എച്ച് ഇബ്രാഹിംകുട്ടിയെ തോല്‍പ്പിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി കെ വി സുധീര്‍ ഇവിടെ മൂന്നാം സ്ഥാനത്താണ്.
കഴിഞ്ഞ തവണ യു.ഡി.എഫിനായി കേരള കോണ്‍ഗ്രസ് എം. മത്സരിച്ച സീറ്റ് ഇക്കുറി മുസ്ലിംലീഗ് ഏറ്റെടുത്തിരുന്നു. കഴിഞ്ഞ തവണ ടി.പി രാമകൃഷ്ണന് 4,101 വോട്ടുകള്‍ക്കാണ് വിജയിച്ചിരുന്നത്.