Top Stories
അരുവിക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചു
തിരുവനന്തപുരം : അരുവിക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി സ്റ്റീഫന്‍ ജയിച്ചു. സിറ്റിങ് എംല്‍എയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ എസ് ശബരീനാഥിനേക്കാള്‍ അയ്യായിരത്തോളം വോട്ടുകളുടെ ലീഡാണ് സ്റ്റീഫനുള്ളത്.
തെക്കന്‍ കേരളത്തിലെ യുഡിഎഫിന്റെ ഉരുക്കു കോട്ടകളിലൊന്നാണ് അരുവിക്കര. ഇതാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. 1991മുതല്‍ 2015ല്‍ മരിക്കുന്നതുവരെ ജി കാര്‍ത്തികേയനാണ് അരുവിക്കരയെ പ്രതിനിധാനം ചെയ്തത്. അച്ഛന്റെ മരണത്തിന് പിന്നാലെയാണ് ശബരി എംഎൽഎ ആകുന്നത്.