Top Stories
രാജ്യത്ത് 24 മണിക്കൂറിനിടെ 3.57 പേര്‍ക്ക് കൊവിഡ്
ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം ഇന്നും മൂന്നരലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 3, 57,229 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 2.02 കോടിയിലധികമായി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,449 മരണങ്ങളാണുണ്ടായത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2,22,408 പേരാണ് രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.
34,47,133 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. 1.66 കോടിയിലധികം പേര്‍ രോഗമുക്തി നേടി.