വി. മുരളീധരന്റെ വാഹനത്തിന് നേരെ അക്രമണം
കൊല്‍ക്കത്ത : ബംഗാളില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ അക്രമണം. മേദിനിപൂരില്‍ വച്ചായിരുന്നു അക്രമണം. കാറിന്റെ പുറകിലെ ചില്ലുകള്‍ പൂര്‍ണമായി തകര്‍ന്നു. അക്രമത്തെ തുടര്‍ന്ന് മിഡ്നാപൂരിലെ സന്ദര്‍ശനം ഉപേക്ഷിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അക്രമത്തില്‍ മുരളീധരന് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ പേഴ്സനല്‍ സ്റ്റാഫിന് പരിക്കേറ്റിട്ടുണ്ട്. തൃണമൂൽ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് മുരളീധരന് ആരോപിച്ചു. ആക്രമണത്തിന്റെ വീഡിയോ മുരളീധരൻ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
TMC goons attacked my convoy in West Midnapore, broken windows, attacked personal staff. Cutting short my trip. #BengalBurning @BJP4Bengal @BJP4India @narendramodi @JPNadda @AmitShah @DilipGhoshBJP @RahulSinhaBJP pic.twitter.com/b0HKhhx0L1
— V Muraleedharan (@VMBJP) May 6, 2021