News

നടന്‍ പി സി ജോര്‍ജ് അന്തരിച്ചു

കൊച്ചി: മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ പി സി ജോര്‍ജ് അന്തരിച്ചു. 74 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തൃശ്ശൂര്‍ കൊരട്ടി സ്വദേശിയാണ്.

പോലീസ് പദവിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം കൂടിയാണ് പിസി ജോര്‍ജ്ജ്. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പി ആയിരുന്നു. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ഇന്നലെ, ചാണക്യന്‍, സംഘം, ആയിരപ്പറ, ഇഞ്ചക്കാടന്‍ മത്തായി, ചാണക്യന്‍, അഥര്‍വം, സംഘം തുടങ്ങി എഴുപത്തിയെട്ടോളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്.

അംബ അംബിക അംബാലിക എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമ രംഗത്തേക്ക് എത്തിയത്. പൊലീസുകാരനായും, വില്ലനായും, ക്യാരക്‌ടര്‍ റോളുകളിലുമെല്ലാം അദ്ദേഹം തിരശീലയിലെത്തി. കെ ജി ജോര്‍ജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകര്‍ക്കൊപ്പം ജോര്‍ജ് പ്രവര്‍ത്തിച്ചു.

ശാരീരിക ആസ്വാസ്ഥ്യം മൂലം കുറച്ചു കാലമായി കലാരംഗത്ത് അദ്ദേഹം സജീവമല്ലായിരുന്നു. കൊച്ചു മേരിയാണ് ഭാര്യ. മക്കള്‍: കനകാംബലി, കാഞ്ചന, സാബന്‍റിജോ. സംസ്കാരം നാളെ കറുകുറ്റി സെന്റ് ജോസഫ് ബത്‌ലഹേം പള്ളിയില്‍ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button