Top Stories
24 മണിക്കൂറിനുള്ളിൽ 3.26 ലക്ഷം കോവിഡ് രോഗികൾ
ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെയും മൂന്ന് ലക്ഷത്തിലധികം കോവിഡ് രോഗികള്‍. ഇന്നലെ 3,26,098 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ ആകെ എണ്ണം 2,43,72,907 ആയി. നിലവില്‍ 36,73,802 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
24 മണിക്കൂറിനിടെ 3,890 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,66,207 ആയി ഉയര്‍ന്നു. 3,53,299 പേര് രോഗമുക്തരായി. ഇതുവരെ 2,04,32,898 പേര് രാജ്യത്ത് കോവിഡ് രോഗമുക്തരായി.
മെയ് 14 വരെയുള്ള ഐസിഎംആര്‍ കണക്കനുസരിച്ച് രാജ്യത്താകെ 31,30,17,193 സാംപിളുകളാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. ഇതില്‍ 16,93,093 പരിശോധനകള്‍ ഇന്നലെയാണ് നടന്നത്.