Top Stories

ജനനായകന് ഇന്ന് 76-ന്റെ നിറവ്

തിരുവനന്തപുരം : പിണറായി വിജയൻ എന്ന ജനനായകന് ഇന്ന് 76-ന്റെ നിറവ്. ഭരണത്തിൽ ചരിത്രം കുറിച്ച് രണ്ടാമൂഴം ലഭിച്ചതിന്റെ ഇരട്ടിമധുരമുണ്ട് ഈ പിറന്നാളിന്. നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസമെന്നതിനപ്പുറം മറ്റ് പ്രത്യേകതകളൊന്നുമില്ലെന്നും ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസറിയിച്ചു.

5 വര്‍ഷം മുന്‍പ് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് തലേന്നാളാണ് ആദ്യമായി പിണറായി വിജയന്‍ തന്‍റെ ജന്‍മദിനത്തെ കുറിച്ച്‌ തുറന്നു പറഞ്ഞത്. 5 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ജന്മദിനം കടന്ന് വരുമ്പോള്‍ പിണറായി വിജയൻ  കേരളരാഷ്ട്രീയത്തിൽ ചരിത്രം കുറിച്ച് വിജയക്കൊടി പാറിച്ചിരിക്കുകയാണ്.

1944 മെയ് 24 ന് കണ്ണൂർ പാറപ്പുറംകാരായ കോരന്റേയും കല്യാണിയുടേയും ഇളയമകനായായിരുന്നു വിജയന്റെ ജനനം. കഷ്ടപ്പാടുകൾ നിറഞ്ഞ ബാല്യവും ചെങ്കൊടി മുറുകെപ്പിടിച്ച കൗമാരവും യൗവ്വനവും. ഒന്നരപതിറ്റാണ്ട് കാലം കർക്കശക്കാരനായ പാർട്ടി സെക്രട്ടറിയിൽനിന്ന് ജനപ്രീയനായ മുഖ്യമന്ത്രിയിലേക്കുള്ള പിണറായി വിജയന്റെ യാത്ര ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടായിരുന്നു. ആർത്തിരച്ചുവന്ന പ്രളയങ്ങളിലും കോവിഡ് മഹാമാരിയിലും ഒപ്പമുണ്ടെന്ന ആത്മവിശ്വാസം പകർന്ന നേതാവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button