Top Stories
ലക്ഷദ്വീപില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരമമുള്ളത്: മുഖ്യമന്ത്രി
തിരുവനന്തപുരം : ലക്ഷദ്വീപില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരമമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദ്വീപ് നിവാസികളുടെ സംസ്കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യമാണ് ഉയര്‍ന്നുവരുന്നത്. അത്തരം നീക്കങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ലക്ഷദ്വീപും കേരളവുമായി ദീര്‍ഘകാലത്തെ ബന്ധമാണ്. ഒരിക്കല്‍ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. നമ്മുടെ പോര്‍ട്ടുകളുമായി വലിയ ബന്ധമാണ്. അവര്‍ ചികിത്സയ്ക്ക് എത്തുന്നത് നമ്മുടെ നാട്ടിലാണ്.ഇത് തകര്‍ക്കാന്‍ ഒരു ഗൂഢശ്രമം ആരംഭിച്ചതായാണ് വാര്‍ത്തകളില്‍ കാണുന്നത്. തീര്‍ത്തും സങ്കുചിത താതപര്യങ്ങളോടുള്ളു കൂടിയുള്ള നീക്കങ്ങല്‍ അപലപനീയമാണ്. ഇത്തരത്തിലുള്ള നീക്കത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.