Top Stories
രാജ്യത്ത് 24 മണിക്കൂറിനിടെ 1.96 ലക്ഷം കോവിഡ് രോഗികൾ
ന്യൂഡല്‍ഹി : ആഴ്ചകള്‍ക്ക് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,427 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 25,86,782 പേരാണ് ചികിത്സയിലുള്ളത്.
24 മണിക്കൂറിനുള്ളിൽ 3,26,850 പേര് രോഗമുക്തി നേടി. ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,69,48,874ആയി. ഇതില്‍2,40,54,861 പേര് രോഗമുക്തി നേടി.
24 മണിക്കൂറിനിടെ 3511 പേരാണ് രാജ്യത്ത് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 3,07,231 ആയി.
ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 19,85,38,999പേര് വാക്സിന് സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.