News
ലോക്ഡൗണ്‍ ലംഘിച്ച് ആദി കുര്‍ബാന നടത്തി: വൈദികൻ അറസ്റ്റിൽ
കൊച്ചി : ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പളളിയില്‍ ആദി കുര്‍ബാന ചടങ്ങ് നടത്തിയതിന് വൈദികന്‍ അറസ്റ്റില്‍. അങ്കമാലി പൂവത്തുശേരി സെന്‍റ് ജോസഫ് പളളിയിലാണ് സംഭവം. ഇടവക വികാരി കൂടിയായ ഫാദര്‍ ജോര്‍ജ് പാലംതോട്ടത്തിലിനെതിരെയാണ് നടപടി.
വൈദികനൊപ്പം പളളിയിലുണ്ടായിരുന്ന ഇരുപത്തിരണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒത്തുകൂടി എന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം. അറസ്റ്റിലായവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.