Top Stories
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 1.14 ലക്ഷം പേർക്ക് കോവിഡ്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. രണ്ട് മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 1,14,460 പുതിയ കോവിഡ് കേസുകളാണ്.1,89,232 പേര്‍ രോഗമുക്തി നേടി. 2677 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് മൂലം മരിച്ചത്.
ഇതുവരെ 2,88,09,339 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,69,84,781 പേര്‍ രോഗമുക്തി നേടി. 3,46,759 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 14,77,799.
ജൂണ്‍ 5 വരെ 36,47,46,522 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു. ഇതില്‍ 20,36,311 സാംപിളുകള്‍ ഇന്നലെ മാത്രം പരിശോധിച്ചവയാണ്.