News
മദ്യശാലകൾ 17 മുതൽ തുറക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ പിൻവലിക്കുന്നതിന്റെ ഭാഗമായി ബെവ്കോ ഔട്ട്ലെറ്റുകൾ, ബാറുകൾ എന്നിവ രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെ പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി. ആപ്പ് മുഖേന സ്ലോട്ടുകൾ ബുക്ക് ചെയ്യുന്ന സംവിധാനത്തിലായിരിക്കും ബെവ്കോ ഔട്ട്ലെറ്റുകൾ, ബാറുകൾ എന്നിവയുടെ പ്രവർത്തനം.
ബാറുകളിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല, മദ്യശാലകൾക്ക് മുന്നിൽ ആൾക്കുട്ടം ഉണ്ടാകാതിരിക്കാനുള്ള കരുതൽ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.